ചിത്രശലഭത്തിനെ ഇന്റർപോൾ പിടികൂടി.
കോടതിയിൽ ശലഭം നിരപരാധിത്വം തെളിയിച്ചു.
അതിനിടെ ആനക്കുട്ടിയും തിമിംഗലവും സ്വത്തുതർക്കം തുടങ്ങി.
ഉറുമ്പിൻ്റെ ആത്മഹത്യാ ഭീഷണിയിൽ കാര്യങ്ങൾ ഒത്തുതീർപ്പായി..
എല്ലാം അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോ ഉറുമ്പിന് വീണ്ടും വയറുവേദന..
ഇത്തവണ വയറ്റിൽ കണ്ടത് ഒരു ബ്ലാക്ക് ഹോൾ!!
പ്രപഞ്ചം മുഴുവൻ നിശ്ശബ്ദമായി..
അങ്ങ് ദൂരെ മറ്റൊരു ഗാലക്സിയിൽ ഒരു മിന്നാമിനുങ്ങ് വിയർക്കാൻ തുടങ്ങി.!!
ഉറങ്ങുന്ന സമയത്ത് നമ്മൾ ലോകത്തെക്കുറിച്ച് ബോധവാന്മാരല്ല. എന്നിട്ടും ലോകം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ സാന്നിധ്യം അത്ര നിർണായകമല്ലെന്ന് തോന്നുന്നു.
തനിക്ക് മുമ്പുള്ള ശൂന്യതയെക്കുറിച്ചും ശേഷമുള്ള ഇരുട്ടിനെക്കുറിച്ചും സ്ഥിരം ചിന്തിക്കുമെങ്കിലും, ഇടക്കുപയോഗിക്കേണ്ടി വരുന്ന കറൻ്റ് ബില്ല് കാണുമ്പോ ഞെട്ടാറുണ്ട്.